ഷിക്കാഗോ: ഹ്രസ്വസന്ദർനത്തിനായി ഷിക്കാഗോയിൽ എത്തുന്ന തൊടുപുഴ എം.എൽ.എയും
കേരള ഗവ. ചീഫ് വിപ്പുമായ അപു ജോൺ ജോസഫിന് ആഗസ്റ്റ് 12-ാം തീയതി ബുധനാഴ്ച
വൈകിട്ട് 7.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളിയിൽ വച്ച് ഉജ്ജ്വലമായ ഒരു
സ്വീകരണമാണ് ഷിക്കാഗോ പൗരാവലി സംഘടിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ കിക്കോഫും അപു ജോൺ ജോസഫ് നിർവ്വഹിക്കുന്നതാണ്.
വോളിബോളിന്റെ ഈറ്റില്ലമായ ഷിക്കാഗോയുടെ മണ്ണിൽ വീണ്ടും ഒരു വോളിബോൾ മാമാങ്കത്തിന് തിരി തെളിയുകയാണ്. 2026 സെപ്റ്റംബർ 5ന് Energy Sporst Complex Bensenville, Illinois ൽ വച്ച് നടക്കുന്ന 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇതാ അതിന്റെ മുന്നോടിയായുള്ള കിക്കോഫിന് തിരശ്ശീല ഉയരുകയാണ്. ഇനി ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ് ഇവിടെ.
ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് നടത്തുന്ന ഇന്റർനാഷണൽ വടംവലി മത്സരവും 19-ാമത് എൻ.കെ. ലൂക്കോസ് േെമ്മാറിയൽ വോളിബോൾ ടൂർണമെന്റും ഒരു കുടക്കീഴിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ വർഷം.
ഷിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി ജോസ് മണക്കാട്ട് (പ്രസിഡന്റ്), ടൂർണമെന്റ് കമ്മിറ്റിക്കു വേണ്ടി ജിനു പുന്നശ്ശേരിയിൽ (ടൂർണമെന്റ് ചെയർമാൻ), മാത്യു തട്ടാമറ്റം (ജനറൽ കൺവീനർ), സണ്ണി വള്ളിക്കുളം, കൊച്ചുമോൻ ചിറയിൽ, ബിജു മുണ്ടയ്ക്കൽ, സാറാ അനിൽ, അച്ചൻകുഞ്ഞ് മാത്യു, പ്രിൻസ് ഈപ്പൻ, പയസ് ആലപ്പാട്ട്, പീറ്റർ കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, സിബി കദളിമറ്റം, ജോഷി പുത്തൂരാൻ, അഗസ്റ്റിൻ ആലപ്പാട്ട്, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ജെസ്സ്മോൻ പുറമഠം എന്നിവർ ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ വോളിബോൾ പ്രേമികളെയും നല്ലവരായ മറ്റു നാട്ടുകാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
മാത്യു തട്ടാമറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
