തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും

APRIL 28, 2024, 8:56 AM

വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോക്‌സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ  ആദ്യകാല ഇടവകയിലൊന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക് സീകരണവും നൽകുന്നു.

ഏപ്രിൽ ഇരുപത്തെട്ടിനു കൂടുന്ന സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടത്തപ്പെടുന്നു.

മാർത്തമറിയം സമാജം, മെൻസ് ഫോറം, എം.ജി.ഒ.സി സം, ബാല സമാജം എന്നീ ആൽമീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിംഗ്ടൺ, മേരിലാൻഡ് ഏരിയകളിൽ നടത്തപ്പെടുന്നു. ആദ്യപടിയായി ഭവനരഹിതരായ ഒരു വ്യക്തിക്ക് ജൂബിലിയുടെ പേരിൽ കേരളത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നു.

vachakam
vachakam
vachakam

ഇടവക വികാരി ഫാ. കെ.ഒ. ചാക്കോയുടെ നേതൃത്വത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി അശ്വിൻ ജോൺ എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനറായും, നിർമ്മല തോമസ് ജോയിന്റ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്‌സ് ജോൺസൺ അസിറ്റന്റ് സുവനീർ   എഡിറ്റർ,  മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ്, ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.

രാജൻ വാഴപ്പള്ളിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam