പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു: ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

FEBRUARY 13, 2026, 12:11 AM

 കോഴിക്കോട്: 16കാരിയെ ലോഡ്ജിൽ വെച്ച് പീ‍ഡിപ്പിച്ചെന്ന് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 

2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിം​ഗിനായി പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

vachakam
vachakam
vachakam

 എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്.   

കോഴിക്കോട് ചേവായൂർ സ്വദേശികളായ രക്ഷിതാക്കളാണ് 16 വയസുള്ള മകൾക്ക് കൗൺസിലിം​ഗിനായി ഫിലിപ്പ് മമ്പാടിനെ ആശ്രയിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെൺകുട്ടിയെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. ഇതിനിടെ രക്ഷിതാക്കളറിയാതെ, അവരുടെ സമ്മതമില്ലാതെ മറ്റിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.

നിലവിൽ നിലമ്പൂർ പൊലീസിന്റെ കസ്റ്റ‍ഡിയിലാണ് ഫിലിപ്പ് മമ്പാടുള്ളത്. വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പരാതി നൽകിയത്. വർഷങ്ങൾക്ക് മുൻപ് പൊലീസ് സേനയിൽ നിന്ന് വിആർഎസ് എടുത്തയാളാണ് ഫിലിപ്പ് മമ്പാട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam