പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ പാർട്ടിക്ക് പുറത്തേക്കോ?
സിപിഎം പത്മകുമാറിനെ പുറത്താക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
എ. പത്മകുമാറിനെതിരെ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നടപടി വേണമെന്ന് സമ്മർദ്ദം ചെലുത്തിയത് പത്തനംതിട്ട ജില്ലയിലെ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നാണ് സൂചന.
ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തെ ഉന്നത വ്യക്തി നേരിട്ട് സമീപിക്കുകയായിരുന്നു.
നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. പത്മകുമാറിന് എതിരായ നടപടി ഈ യോഗത്തിലുണ്ടാകുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
