വത്തിക്കാൻ: മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.
വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്. സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം.
ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിന്‍റെ നിയമനത്തിൽ നിർണായകമായത്.
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
അമേരിക്കയിൽ ഇറാൻ ആക്രമണ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ച് വൈറ്റ് ഹൗസ് എന്ന്
ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി
അമേരിക്കൻ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിപ്പിച്ചു