പ്ലസ്ടു മലയാളം ചോദ്യപേപ്പറിൽ കടന്നുകൂടിയത് 14 അക്ഷരത്തെറ്റുകൾ

MARCH 20, 2025, 8:13 PM

തിരുവനന്തപുരം: പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ കടന്നുകൂടിയത് നിരവധി അക്ഷരതെറ്റുകളെന്ന് റിപ്പോർട്ട്. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിലുള്ളത്. 

  ഒഎന്‍വി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നാണ്  അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. താമസം എന്നതിന് താസമമെന്നും സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനെക്കറിച്ച് എന്നുമാണ് അച്ചടിച്ചത്. 

കാതോര്‍ക്കും എന്ന് എഴുതേണ്ട ഭാഗത്ത് കാരോര്‍ക്കുമെന്നാണ് എഴുതിയിരിക്കുന്നത്.

vachakam
vachakam
vachakam

നീലകണ്ഠശൈലം-നീലകണുശൈലം, കൊല്ലുന്നതിനേക്കാളും-കൊല്ലുന്നതിനെക്കാളം, അവതരിപ്പിച്ചിരിക്കുന്ന-അവതരിപ്പിച്ചരിക്കുന്ന, സൃഷ്ടിക്കുന്നുണ്ടോ-സൃഷ്ടിക്കുന്നണ്ടോ, ലോകമൊന്നാകെ-ലോകമെന്നാകെ, സാധ്യമാകുന്നുവെന്ന്-സാധ്യമാകുന്നവെന്ന്, ജീവിതസാഹചര്യം-ജീവിതസാഹിചര്യം, വലിപ്പത്തിലുള്ളൊരു-വലിപ്പിത്തിലുള്ളൊരു, കാതോര്‍ക്കും-കാരോര്‍ക്കും, ഇനിയുമിഴിവാതില്‍-ഇനിയുമഴിവാതില്‍, ആധിയും-ആധിയം തുടങ്ങിയ തെറ്റുകളാണ് ചോദ്യപേപ്പറിലുള്ളത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam