ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്നു; ഹാർവാർഡ് സർവ്വകലാശാലയിൽ പാലസ്തീൻ പതാക ഉയർത്തി

APRIL 29, 2024, 1:53 PM

ന്യൂയോർക്ക്:  അമേരിക്കയിലെ ഹാർവാർഡ് സർവ്വകലാശാലയിൽ ഇസ്രായേൽ വിരുദ്ധ പ്രകടനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ പാലസ്തീൻ പതാക ഉയർത്തി. 

ജോൺ ഹാർവാർഡ് സ്റ്റാച്യുവിലായിരുന്നു ശനിയാഴ്ച പ്രതിഷേധ പ്രകടനം. അതേസമയം, അമേരിക്കയിലാകമാനം പടർന്നുപിടിക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ എണ്ണം 900 കടന്നു.

ബ്ലൂമിംഗ്‌ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ വിവിധ കാമ്പസുകളിൽ ശനിയാഴ്ച മാത്രം 275 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam


പതാക ഉയർത്തിയത് സർവകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതിൽ ഉൾപ്പെട്ട വ്യക്തികൾ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും ഹാർവാർഡ് വക്താവ് പ്രതികരിച്ചു.

കൂടാതെ ബിരുദ സർട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കുമെന്ന ഭീഷണിയും അധികൃതർ നടത്തിയതായി ബിരുദ വിദ്യാർഥികൾ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam