മാറി മറിഞ്ഞ് ഒടുവിൽ മോതിരം! റസാഖിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

MARCH 26, 2026, 8:12 PM

പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എൻഎംആർ റസാഖിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സാങ്കേതിക തടസം കാരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മാറ്റിയത്.

മോതിരമാണ് റസാഖിന് അനുവദിച്ചുനൽകിയ ചിഹ്നം. ആദ്യം ആപ്പിൾ, രണ്ടാമത് കുടം ചിഹ്നങ്ങൾ നൽകിയ ശേഷമാണ് റസാഖിന് മോതിരം അനുവദിച്ചത്. ഇതു സംബന്ധിച്ച് റസാഖ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ

നോമിനേഷൻ കൊടുക്കുന്ന സമയത്ത് മൂന്ന് ചിഹ്നങ്ങളാണ് നൽകിയതെന്ന് റസാഖ് പറഞ്ഞു. അതിൽ രണ്ട് ചിഹ്നങ്ങൾ മരവിപ്പിച്ചതായി പിന്നീട് അറിയിപ്പ് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

അതിന് ശേഷം മൂന്നാമത്തെ ചിഹ്നം അനുവദിച്ച് തന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചിഹ്നം സോഷ്യൽ മീഡിയയിൽ അടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് ശേഷം രാത്രി എട്ട് മണിയോടെ ആ ചിഹ്നം അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തുടർന്ന് ആർഡിഒ ചർച്ചയ്ക്ക് വിളിച്ചു. ചിഹ്നം മാറ്റിയതിന് സാങ്കേതിക കാരണങ്ങളാണ് അവർ പറയുന്നത്. അതിൻ്റെ വശങ്ങളിലേക്ക് കടക്കാനുള്ള സമയം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കാരണങ്ങൾ വിശീകരിച്ച് കുറിപ്പ് നൽകാമെന്നാണ് ആർഡിഒ അറിയിച്ചതെന്നും എൻഎംആർ റസാഖ് കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam