കാനഡയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഒന്റാറിയോ സയൻസ് സെന്റർ പെട്ടെന്ന് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഡഗ് ഫോർഡ് സർക്കാരിന്റെ ഗുരുതരമായ രാഷ്ട്രീയ ഇടപെടലുകൾ പുറത്ത്. മഞ്ഞുവീഴ്ചയെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂര തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം ഈ ചരിത്ര സ്ഥാപനം അടച്ചുപൂട്ടിയത്. എന്നാൽ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ സാങ്കേതിക റിപ്പോർട്ടുകൾ തിരുത്തി രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ആർഐഎ രേഖകൾ വ്യക്തമാക്കുന്നു.
നേരത്തെ കനത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോൾ സ്ഥാപനത്തിന്റെ മേൽക്കൂരയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തോടും അധികൃതരോടും വിവരങ്ങൾ തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. കെട്ടിടത്തിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ പ്രീമിയറുടെ ഓഫീസിന്റെ നേതൃത്വത്തിൽ നീക്കങ്ങൾ നടന്നതായി ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നു.
വിവരകാശ നിയമപ്രകാരം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന അറുപത്തിയഞ്ചിലധികം പേജുകളുള്ള രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സയൻസ് സെന്ററിന്റെ ചില ഭാഗങ്ങൾ മാത്രമാണ് സുരക്ഷിതമല്ലാത്തതെന്ന ഇൻഫ്രാസ്ട്രക്ചർ ഒന്റാറിയോ തയ്യാറാക്കിയ യഥാർത്ഥ മറുപടി സർക്കാരിലെ ഉന്നതർ ഇടപെട്ട് മാറ്റിയെഴുതി. പകരം കെട്ടിടം പൂർണ്ണമായും അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള രാഷ്ട്രീയ സന്ദേശമാണ് പുറത്തുവിട്ടത്.
അൻപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര സുരക്ഷിതമല്ലെന്ന സാങ്കേതിക വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അടിയന്തര തീരുമാനമെടുത്തത്. എന്നാൽ എൻജിനീയർമാർ നൽകിയ കൃത്യമായ വിലയിരുത്തലുകൾ മറച്ചുവെച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പ്രീമിയറുടെ ഓഫീസ് ശ്രമിച്ചത്. പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് മന്ത്രാലയം നൽകിയത്.
സർക്കാർ ജീവനക്കാർ അയച്ച നിരവധി ഇമെയിലുകൾ പുതിയ വിവരകാശ നിയമങ്ങളുടെ മറവിൽ സർക്കാർ പരസ്യപ്പെടുത്താതെ തടഞ്ഞുവെച്ചിട്ടുണ്ട്. കാര്യങ്ങൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
സമീപകാലത്തുണ്ടായ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും സയൻസ് സെന്ററിന് ശരിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പൊതുമുതൽ സംരക്ഷിക്കുന്നതിൽ സർക്കാർ വൻ പരാജയമാണെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഒന്റാറിയോ രാഷ്ട്രീയത്തിൽ ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കും.
English Summary Official documents obtained through freedom of information requests revealed how staff in Premier Doug Fords government manipulated public responses regarding the Ontario Science Centres roof condition. The government abrupt closure of the 50 year old facility citing snow load risks was accompanied by suppressed technical details from Infrastructure Ontario to align with political messaging.
Tags Malayalam News, News Malayalam, Latest Malayalam News, Vachakam News, Canada News Malayalam, International News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
