തലശ്ശേരി : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ ഫോൺകോൾ വിവരങ്ങൾ പൂർണമായി ലഭിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു.
കേസിലെ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കോൾ വിവരങ്ങൾ തുടരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം, പൂർണമായി റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നില്ല.
ദിവ്യ ഉപയോഗിച്ച 2 ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള കോൾ വിരങ്ങൾ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഒരു ഫോണിന്റെ, 2024 മാർച്ച് 1 മുതലുള്ള കോൾ വിവരങ്ങളും മറ്റൊരു ഫോണിന്റെ ഏപ്രിൽ 1 മുതലുള്ള വിവരങ്ങളുമാണ് കോടതിയിൽ ഹാജരാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
