ഡൽഹി: പഞ്ചാബിലെ അമൃത്സറിൽ പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചത് 'ബൈക്കർ യിഹ III കാമികാസെ' തുർക്കി നിർമിത ഡ്രോണുകളെന്ന് റിപ്പോർട്ട്.
അമൃത്സറിലെ ജനസാന്ദ്രതാ പ്രദേശം ലക്ഷ്യമിട്ട് രാവിലെ 5 മണിക്കാണ് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്. ആ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.
സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചായിരുന്നു പാക്കിസ്ഥാൻ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ പഞ്ചാബിലെ ജലന്ധറിൽ നിന്നും പാക് മിസൈലിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി.
ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ജമ്മു വ്യോമസേനാ കേന്ദ്രം ആക്രമിക്കാനുള്ള പാകിസ്താന്റെ ശ്രമവും ഇന്ത്യ തകർത്തു. ഹരിയാനയിലെ സിർസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി.
Pakistan launched Byker YIHA III Kamikaze drones in Amritsar, Punjab endangering the residential areas of Punjab. The attempt was thwarted by Army Air Defence guns at 5 AM today, destroying the same in the air. The drone was aimed to target civilian areas and innocent civilians:… pic.twitter.com/p9G4fRogPg
— ANI (@ANI) May 10, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്