ദില്ലി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ആക്രമണത്തിനുള്ളപദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടൽ നടത്തി എന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
