നാഗ്പൂർ : നാഗ്പൂരിൽ ഗെയിം കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകാത്തതിൽ മനംനൊന്ത് 13 വയസുകാരി ജീവനൊടുക്കി.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞായറാഴ്ചയാണ് ദാരുണ സംഭവം നടന്നത്.എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ദിവസവും ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മായോ ആശുപത്രിയിലേക്ക് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
