ഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി. 23 കാരി സഫിയ അയ്യൂബിനെയായിരുന്നു ചൊവ്വാഴ്ച രാത്രി 11:30 മുതൽ കാണാതായത്.
മരുന്ന് വാങ്ങാൻ വേണ്ടി ഓഖ്ല ഹെഡിലെ താമസസ്ഥലത്ത് നിന്നും പുറത്ത് പോയതായിരുന്നു സഫിയ. വിദ്യാർത്ഥിയെ കാണാതായതിന് പിന്നാലെ സിസിടിവി ഉൾപ്പടെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
