ബിസിനസ് കടബാധ്യത: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കര്‍ണാടകയിലെ ഫാം ഹൗസില്‍ കണ്ടെത്തി

JULY 16, 2026, 7:14 AM

പാലക്കാട്: വാണിയംകുളത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിനൊടുവിലാണ് കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള ഒരു ഫാം ഹൗസില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

ബിസിനസിലുണ്ടായ 36 ലക്ഷത്തിലധികം രൂപയുടെ ഭീമമായ കടബാധ്യതയെത്തുടര്‍ന്നാണ് ഇവര്‍ നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കുടുംബത്തെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് സംഘം വിശദമായി പരിശോധിച്ചത്. ഈ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മൈസൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ചാമരാജ് നഗറിലേക്ക് വ്യാപിപ്പിച്ചത്.

കണ്ടെത്തിയ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ പൊലീസ് സംഘം ഇവരുമായി കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഹാജരാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam