മർകസ് ഐ.ടി.ഐ പ്ലേസ്‌മെന്റ് ഡ്രൈവ് ആദ്യ ഘട്ടത്തിൽ നൂറു ശതമാനം

JUNE 13, 2026, 1:47 PM

കാരന്തൂർ: മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവിലെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത പങ്കെടുത്ത 40 പേർക്കും തൊഴിൽ ലഭിച്ചു. റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, കംപ്യൂട്ടർ എഞ്ചിനിയറിംഗ് ട്രേഡുകളിലെ വിദ്യാർഥികൾക്കായാണ് കഴിഞ്ഞ ദിവസം കാമ്പസിൽ  പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്.

മറ്റു ട്രേഡുകളിലെ വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൾ ഇന്റർവ്യൂ നടക്കും. ഏതാനും വർഷമായി പഠനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും തൊഴിൽ ഉറപ്പുനൽകുന്ന സ്ഥാപനമാണ് മർകസ് ഐടിഐ.  ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സുപ്രീംകൂൾ കാലിക്കറ്റ്, സ്റ്റാർ എയർ കണ്ടീഷനർ, ക്ലൌഡ് കൂളിംഗ് സൊലൂഷൻസ്, എ.ആർ.എം സ്‌ട്രോങ് കൂളിംഗ് സൊലൂഷൻ, മിത്ത് എയർകണ്ടീഷനിംഗ്, പോയിന്റ് ബ്ലാങ്ക് സൊല്യൂഷൻ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.

vachakam
vachakam
vachakam

ഐടിഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി, പ്ലൈസ്‌മെന്റ് ഓഫീസർ ഇറാഷ് വി.കെ, ഷമീർ പി.കെ, ഡെയ്‌നി.പി.ടി, നിയാസ് തുടങ്ങിയവർ സംസാരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam