അയ്യപ്പ സംഗമം: മലബാർ ദേവസ്വം ബോർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കണമെന്ന് സർക്കുലർ

SEPTEMBER 18, 2025, 9:19 PM

കോഴിക്കോട്: വിചിത്ര ഉത്തരവുമായി മലബാർ ദേവസ്വം ബോർഡ്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സംഗമത്തിൽ പരമാവധി മെമ്പർമാരെയും ഉദ്യോഗസ്ഥരെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരെയും ക്ഷേത്രം ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി മലബാർ ദേവസ്വം കമ്മീഷണർ സർക്കുലർ പുറത്തിറക്കി.

സംഗമത്തിൽ പങ്കെടുക്കാൻ സ്വമേധയാ തയ്യാറായി ലിസ്റ്റ് സമർപ്പിച്ചിട്ടുള്ള ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഈ ഇനത്തിലുള്ള ചെലവും ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽനിന്ന് വഹിക്കാനും അതാത് ക്ഷേത്ര ഭരണാധികാരികൾക്ക് അനുമതി നൽകി.

vachakam
vachakam
vachakam

അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് ദേവസ്വം ബോർഡ് വഹിക്കും.

ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേത്രം ജീവനക്കാരുടെയും ചെലവ് ക്ഷേത്രം ഫണ്ടിൽ നിന്ന് വഹിക്കണമെന്നുമാണ് ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും സർക്കുലറിൽ പറയുന്നുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam