ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മോഷണം നടത്തി തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് കുറുവാ മോഷണ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
മണ്ണഞ്ചേരിയിലും കോമളപുരത്തുമായി നാലിടത്ത് മോഷണം നടത്തി. മണ്ണഞ്ചേരി സ്വദേശിനി ഇന്ദുവിന്റെ മൂന്ന് പവൻ മാലയും കവർന്നു. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
കുറുവ ഭീഷണി നേരിടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൈകിട്ട് യോഗം ചേരുമെന്നും അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്