കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള കൂടുതൽ ട്രെയിനുകൾ ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളാക്കി മാറ്റുന്നു.
തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജൻ ശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്തരാബാദ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ ഉടൻ തന്നെ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റും. ജർമ്മൻ രൂപകൽപ്പന ചെയ്ത എൽഎച്ച്ബി കോച്ചുകൾ കൂടുതൽ സുരക്ഷിതവും സുഖകരവുമാണ്.
തിരുവനന്തപുരം-എറണാകുളം പാതയില്‍ തീവണ്ടികള്‍ മണിക്കൂറില്‍ നൂറുകിലോമീറ്റർ വേഗത്തിലോടാൻ കഴിയുംവിധം ട്രാക്ക് പരിഷ്കരിച്ച സാഹചര്യത്തിലാണ് കൂടുതല്‍ തീവണ്ടികള്‍ എല്‍എച്ച്‌ബി കോച്ചിലേക്ക് മാറുന്നത്.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ട്രെയിൻ നേരത്തേതന്നെ എല്‍എച്ച്‌ബി കോച്ചിലേക്ക് മാറി. ജർമൻ സാങ്കേതികവിദ്യയില്‍ നിർമിച്ച ആധുനിക റെയില്‍ കോച്ചുകളാണ് എല്‍എച്ച്‌ബി കോച്ചുകള്‍. 160 കിലോമീറ്റർ വേഗത്തില്‍വരെ ഓടാൻ കഴിയുന്ന കോച്ചുകളാണിവ.
ഉയർന്ന സുരക്ഷ നല്‍കുന്നതും സ്റ്റെയിൻലെസ് സ്റ്റീലില്‍ നിർമിച്ചതുമാണിവ. വീതികൂടിയ സീറ്റുകളും കാല്‍നീട്ടിവയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇന്ത്യൻ റെയില്‍വേ 2000 മുതലാണ് ഇത്തരം കോച്ചുകള്‍ ഉപയോഗിച്ചുതുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്