പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കർശന നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്.
ജാമ്യത്തിലും പരോളിലും ജയിൽ ശിക്ഷ കഴിഞ്ഞും പുറത്തിറങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷിക്കാനും പൊലീസിനു കർശന നിർദേശം നൽകി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
ലോക്കൽ പൊലീസ്, ജില്ലാ സ്പെഷൽ ബ്രാഞ്ച്, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എന്നീ തലങ്ങളിലാണു വിവരങ്ങൾ ശേഖരിക്കുക.
രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്ന വിവരങ്ങൾ യഥാസമയം ലോക്കൽ പൊലീസിനെ അറിയിക്കണം. ജാമ്യത്തിലിറങ്ങുന്ന പ്രതികളിൽനിന്നുള്ള ഭീഷണി മാത്രമല്ല, പ്രതികൾക്കുനേരെയുള്ള ഭീഷണിയും പരിശോധിക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ മുന്നറിയിപ്പു പോരെന്നും ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നെന്മാറയിൽ 2019ൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ജാമ്യത്തിലിറങ്ങി കഴിഞ്ഞ 27ന് അവരുടെ ഭർത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും വെട്ടിക്കൊന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് നടപടികൾ കടുപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്