തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഐഎഎസ് തലപ്പത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചത്. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി.
എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാനാകും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും.
എന്നാൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്‌തിയാണ്. ചട്ടം പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ ഇന്നലെ നടന്ന സ്ഥലമാറ്റമെന്നാണ് പരാതി.
സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമർശനം. സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിതെതിരെ ബി അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
