കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി.ജഡ്ജിമാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കേസുകളുടെ ബാഹുല്യവും മൂലമുണ്ടായ ജോലിഭാരവും കണക്കിലെടുത്താണ് തസ്തിക കൂട്ടിയത്.
കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
പുതിയതായി 12 അഭിഭാഷക തസ്തിക കൂടി സൃഷ്ടിച്ചു. മൂന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ എന്ന രീതിയിലാണ് സർക്കാരിന്റെ അഭിഭാഷകരുടെ എണ്ണത്തിലെ വർദ്ധന.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം.
എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയോ ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
