നിപ പടരാനാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ

JUNE 15, 2026, 1:01 AM

കൊച്ചി: നിപ രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്. പ്രശ്‌നം വന്നാൽ എല്ലാവരും അവിടെ ഉണ്ടാകും.

സ്ഥിരം ഡിഎംഒയെ വെക്കാൻ നിർദേശം നൽകിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. ഇത് പടരാനാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ ചോദിച്ചു. വെറുതെ വിമർശനം നടത്തി സ്വയം അപഹാസ്യരാവരുത്.

vachakam
vachakam
vachakam

രോഗം വ്യാപിക്കുന്നുണ്ടെങ്കിൽ അല്ലെ കുറ്റപ്പെടുത്തുകയെന്നും മുരളീധരൻ പറഞ്ഞു. പ്രിയദർശിനി യാത്ര പ്രതിപക്ഷം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആദ്യ വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം പ്രതികരിച്ചു.

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. 'പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തു. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കിൽ പ്രതിപക്ഷ നേതാവ് ആദ്യം പറയണം', കെ മുരളീധരൻ പറഞ്ഞു.

 

vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam