ഫിലഡൽഫിയ: സേവനത്തിന്റെ 48 സംവൽസരങ്ങൾ പൂർത്തിയാക്കി 2028ൽ
സുവർണജൂബിലിയിലേക്ക് കുതിക്കുന്ന ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (ഐ. എ. സി. എ.) ഒക്ടോബർ 10 ശനിയാഴ്ച
'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരേ കുടക്കീഴിൽ' എന്ന ആപ്തവാക്യത്തിലൂന്നി ഇൻഡ്യൻ കത്തോലിക്കയുടെ പ്രത്യേകിച്ച് കേരളകത്തോലിക്കയുടെ പൈതൃകദിനം ആഘോഷിക്കുന്നു.
അന്നേദിവസം വൈകുന്നേരം നാലുമണിമുതൽ ഫിലാഡൽഫിയ സെ. തോമസ്
സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോ മലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് സ്റ്റെഫാനോസ് തിരുമേനിയാണ്. അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലും, സ്‌നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമ്മികത്വത്തിലും സീറോ മലങ്കര റീത്തിലുള്ള കൃതഞ്ജതാ ബലിയർപ്പണം നടക്കും.
വിശിഷ്ടാതിഥികൾക്കു സ്വീകരണം, കൃതഞ്ജതാബലിയർപ്പണം, ദമ്പതിമാരെ
ആദരിക്കൽ, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയാണ്
ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇൻഡ്യൻ കത്തോലിക്കയുടെ ശ്രേഷ്ടമായ പൈതൃകവും, പൂർവികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കർ എന്നിവർ ഒരേ കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.
2026 ൽ വിവാഹിതരായ നവദമ്പതിമാരെയും, 2026ൽ ദാമ്പത്യത്തിന്റെ രജത ജൂബിലി (25), സുവർണജൂബിലി (50) എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ തിരുമേനി ആശീർവദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.
ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ഡയറക്ടർ ബോർഡ് ചെയർമാനും, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, സെ. തോമസ് സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ ഡയറക്ടർമാരും, തോമസ് സൈമൺ (പ്രസിഡന്റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്റ്), മെർലിൻ അഗസ്റ്റിൻ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു), ജോൺ (ജോ. ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്റ്), സബ് കമ്മിറ്റി ചെയർപേഴ്‌സൺസ് ആയ ജോസ് മാളേയ്ക്കൽ, ജോസഫ് മാണി, ജസ്റ്റിൻ തോമസ്, ഫിലിപ് എടത്തിൽ, സേവ്യർ മൂഴിക്കാട്ട്, റോമിയോ ഡാൽഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം, ഓഡിറ്റർമാരായ ജോസഫ് സക്കറിയ, സണ്ണി പടയാറ്റിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അലക്‌സ് ജോൺ, തോമസ് നെടുമാക്കൽ, ജോസഫ് തോമസ്, ജോൺസൺ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന (ഐ. എ. സി. എ.) എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
