രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കടുപ്പിക്കുന്നു

JULY 10, 2026, 2:17 AM

ദില്ലി: രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കേന്ദ്രം  കടുപ്പിക്കുന്നു. 

ഇത്തരം മരുന്നുകളെ ഷെഡ്യൂൾ എച്ച് 1ലേക്ക് മാറ്റിയിട്ടുണ്ട്. മരുന്ന് ദുരുപയോഗം കുറയ്ക്കുന്നതിന്റെ ഭാ​ഗമാണ് നടപടി. 

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും വിൽപ്പന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. 

vachakam
vachakam
vachakam

കേന്ദ്ര ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. 

ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam