ഫയറിംഗ് സ്‌ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാൻ ഐഡഹോ സന്നദ്ധപ്രവർത്തകരെ തേടുന്നു

JULY 7, 2026, 12:45 AM

ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്‌ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തൽ) വഴി വധിക്കാൻ പുതിയ നിയമം നിലവിൽ വന്നു.

വിഷമിശ്രിതം  കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസ്സങ്ങളെ തുടർന്നാണ് ജൂലൈ 1 മുതൽ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.

നിലവിൽ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവെക്കാൻ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോർഡും ഉണ്ടായിരിക്കണം.

vachakam
vachakam
vachakam

ഫയറിംഗ് സ്‌ക്വാഡിനായി ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏകദേശം 10 ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam