തിരുവനന്തപുരം: മഴക്കാലത്ത് സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്തു ദുരന്തസമാന സാഹചര്യമെന്ന് ആരോഗ്യവകുപ്പ്.
ദുരന്ത സാഹചര്യങ്ങളിലേതു പോലെ വിവിധ വകുപ്പുകൾ ചേർന്നു പ്രവർത്തിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് മന്ത്രിതല യോഗത്തിൽ നിർദേശം നൽകി.
എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
ജല–ഭക്ഷണ ജന്യരോഗമായ ഷിഗെല്ല ബാധിച്ച് കോഴിക്കോട്ട് ഒരു കുട്ടി മരിക്കുകയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷ, തദ്ദേശ വകുപ്പുകളോട് കർശനമായ പരിശോധനയ്ക്കും നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
