കോഴിക്കോട്: മുൻ നക്സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെന്ററി സിനിമ 'ഗ്രോ വാസു' മെയ് 1 തൊഴിലാളി ദിനത്തിൽ യൂട്യൂബിലൂടെ റിലീസ് ചെയ്തു.
എ.വി.എം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലാണ് റിലീസ്.
16മത് IDSFFK, ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ, ചിറ്റൂർ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലെ പ്രദർശനത്തിന് ശേഷമാണ് റിലീസ്.
ഔട്ട് ഓഫ് ഓർഡർ ഫിലിംസും എ.വി.എം ഉണ്ണി ആർക്കൈവ്സും ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അർഷഖാണ്. മറ്റു അണിയറ പ്രവർത്തകർ, ഛായാഗ്രാഹകൻ: സൽമാൻ ഷരീഫ്, എഡിറ്റ്: കെവിൻ, മ്യൂസിക്: സനൂപ് ലൂയിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലുഖ്മാനുൽ ഹക്കീം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്