യുവതലമുറക്ക് പ്രാധാന്യം നൽകി ഫോമാ 'ടീം പ്രോമിസ്' മത്സരരംഗത്ത്

OCTOBER 23, 2025, 2:36 PM

ഇതാദ്യമായി യുവതലമുറക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിന്റെ കാഹളമായി 'ടീം പ്രോമിസ്.' അവിഭക്ത ഫൊക്കാനയിലും ഫോമയിലും മറ്റു സംഘടനകളിലും ദേശീയ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) നേതൃത്വം നൽകുന്ന ടീം പ്രോമിസ് പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലാഡൽഫിയയിൽ നിന്ന് അനു സ്‌ക്കറിയയും ട്രഷററായി ന്യൂ യോർക്കിൽ നിന്ന് ബിനോയി തോമസും വൈസ് പ്രസിഡന്റായി കാലിഫോർണിയയിൽ നിന്ന് ജോൺസൺ ജോസഫും ജോ. സെക്രട്ടറിയായി ഡാലസിൽ നിന്ന്  രേഷ്മാ രഞ്ജനും ജോ. ട്രഷററായി ഫ്‌ളോറിഡയിൽ നിന്ന് ടിറ്റോ ജോണും മത്സരിക്കുന്നു. 

സംഘടനാ രംഗത്തും സാമൂഹിക രംഗത്തും കാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിച്ചിട്ടുള്ളവരാണ് യുവത്വം തുടിച്ചു നിൽക്കുന്ന സ്ഥാനാർത്ഥികൾ. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകി ഇത്തരമൊരു പാനൽ വലിയ പ്രതീക്ഷ ഉണർത്തുന്നതാണ്. താൻപോരിമയില്ലാത്ത പ്രവർത്തനവും സംഘടനക്ക് കൂടുതൽ കരുത്തും സേവനരംഗത്ത് പുതിയ കാൽവയ്പുകളും എന്നതാണ് പാനൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള നല്ല പ്രോജക്ടുകൾ തുടരുകയും പുതിയവക്ക് തുടക്കമിടുകയും ചെയ്യും. ഇവിടെ വിഷമതകളിലൂടെ കടന്നു പോകുന്നവർക്ക് അത്താണിയാവുക എന്നതാണ് പ്രഥമ ലക്ഷ്യം. നാടിനെ മറക്കുന്നുമില്ല. 

മറ്റൊരു കേരളമായ ഫ്‌ളോറിഡയിൽ ഒരു കൺവൻഷൻ എന്നതാണ് പാനൽ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാഷണൽ കമ്മിറ്റിയുടേത് ആയിരിക്കും. എല്ലാവരുമായും സൗഹൃദം തുടരുകയും സംഘടനക്ക് പുതിയ മേൽവിലാസം സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യം വിജയിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരാമാവധി ശ്രമിക്കുമെന്ന് പാനൽ അംഗങ്ങൾ ഉറപ്പു പറയുന്നു.

vachakam
vachakam
vachakam

പതിറ്റാണ്ടുകളായുള്ള ബഹുമുഖവും സുതാര്യവുമായ സംഘടനാ പ്രവർത്തന പാരമ്പര്യമാണ് ഫോമാ എന്ന അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയെ നയിക്കാനുള്ള പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസിന്റെ യോഗ്യത. നിരന്തരം ഓരോ സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാതെ സംഘടനയിൽ അവിരാമായി പ്രവർത്തിച്ചു എന്നതും പൊതുരംഗത്തും മീഡിയയിലും  നിറഞ്ഞു നിൽക്കുന്നു എന്നതും മറ്റാർക്കും അവകാശപ്പെടാനില്ലാത്ത മികവാണ്.

മികച്ച സംഘാടകൻ, പരിണതപ്രജ്ഞനായ മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) അമേരിക്കൻ മലയാളികൾക്കിടയിലെ സൗമ്യസാന്നിധ്യമാണ്.  വ്യത്യസ്ത ചിന്താഗതിക്കാരെ സഹകരിപ്പിച്ചു മുന്നേറാനാണ് ഐക്യത്തിന്റെ വക്താവായി വിശേഷിപ്പിക്കപ്പെടുന്ന മാത്യു വർഗീസിന്റെ ആഗ്രഹം.

ഫോമായുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ തമ്മിലുള്ള വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹവും ഐക്യവുമാണ് തന്റെ പ്രഥമ അജണ്ടയെന്ന് മാത്യു വർഗീസ് പറയുന്നു. ഫോമായുടെ സ്വപ്‌ന പദ്ധതികളുടെ പിന്തുടർച്ചയ്ക്ക് ഐക്യവും പരസ്പര ധാരണയും വിശ്വാസവും അനിവാര്യമാണെന്ന് മാത്യു വർഗീസ് വ്യക്തമാക്കി. അതുതന്നെയാണ് ഫോമായുടെ കെട്ടുറപ്പിന്റെ അടിസ്ഥാനവും.
അവിഭക്ത ഫൊക്കാനയുടെ 2004-2006 വർഷത്തെ ട്രഷററായി പ്രവർത്തിച്ച മാത്യു വർഗീസ് ഫോമായുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ചു. 2014ലെ മയാമി കൺവൻഷന്റെ ചെയറായും 2018ലെ ഷിക്കാഗോ കൺവൻഷന്റെ പി.ആർ.ഒ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

കാൽ നൂറ്റാണ്ടുമുമ്പ് ഏഷ്യാനെറ്റ് അമേരിക്കയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ഏഷ്യനെറ്റ് യു.എസ്.എയുടെ ഓപറേഷൻസ് മാനേജരായി അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേയ്ക്കു പ്രവേശിച്ചത്. ഫ്‌ളോറിഡയിൽ നിന്നുള്ള 'മലയാളി മനസി'ന്റെ പത്രാധിപരായിരുന്നു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പ്രസിഡന്റായിരിക്കെ കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പ്രഥമ സമ്മേളനമാണ് പിൽകാലത്ത് നാട്ടിലും തരംഗമായിമാറിയ മാധ്യമ ശ്രീ, മാധ്യരത്‌ന, മീഡിയാ എക്‌സലൻസ് പുരസ്‌കാര രാവുകൾക്ക് വഴിമരുന്നിട്ടത്. 

വലിയ ബഹളമോ നടപ്പാക്കാൻ പറ്റാത്ത വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയോ ഒന്നും മാത്യു വർഗീസിന്റെ പക്കൽ ഇല്ല. പക്ഷേ, ഏറ്റെടുക്കുന്നതും പ്രഖ്യാപിക്കപ്പെടുന്നതുമായ ജനകീയ പദ്ധതികൾ യഥാസമയം പൂർത്തീകരിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ട്. അതിന്റെ തെളിവ് മാത്യു വർഗീസിന്റെ ഇതുവരെയുള്ള കരിയർ ഗ്രാഫാണ്. ഗ്രെയ്റ്റർ മലയാളി അസോസിയേഷൻ ഓഫ് ഫിലാഡഫിയയിലെ (മാപ്പ്) സജീവപ്രവർത്തകനായിരുന്ന  പിതാവിൽ നിന്നാണ് സംഘടനാ രംഗത്തേക്കുള്ള തുടക്കമെന്ന് അനു സ്‌കറിയ പറഞ്ഞു. സംഘടനാ പ്രവർത്തനം കഴിഞ്ഞ് പിതാവ് വൈകി വരുന്നതിൽ ആദ്യകാലത്ത് തനിക്ക് നീരസമായിരുന്നു. പിന്നീട് സംഘടനയിൽ യുവജന തലത്തിൽ പ്രവർത്തിക്കാൻ മനസില്ലാമനസോടെയാണ് താൻ ഇറങ്ങിയത്. ആ ചിന്ത പിന്നീട് മാറി. അതിനു ശേഷം മാപ്പ് പ്രസിഡന്റായി. ഈ കാലത്തെല്ലാം മികച്ച പ്രവർത്തനം നടത്താനും യുവാക്കളെയും വനിതകളെയും സംഘടനയിലേക്കു കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമായി. 

vachakam
vachakam
vachakam

ഫോമായിലും യുവജനതയെ സംഘടിപ്പിക്കുവാൻ മുന്നോട്ടു കൊണ്ടുവരാനായി. കഴിഞ്ഞ തവണ ഫോമാ ഇലക്ഷൻ കമ്മീഷണർ എന്ന നിലയിലും പ്രവർത്തിച്ചു. യുവജനതയെ കൂടുതലായി സംഘടനയിൽ എത്തിക്കുക എന്നതായിരിക്കും തന്റെ  ദൗത്യംഅനു  സ്‌കറിയപറഞ്ഞു.
സ്‌കറിയയെ എൻഡോഴ്‌സ് ചെയ്ത്  മാപ്പ് ഇപ്രകാരം ചൂണ്ടിക്കാട്ടി: 'അനു സ്‌കറിയ നമ്മുടെ സമൂഹത്തിലെ സമർപ്പിതനും ഊർജ്ജസ്വലനുമായ അംഗമാണ്. അദ്ദേഹം അസാധാരണമായ നേതൃഗുണം, അഴിമതിയില്ലാത്ത വ്യക്തിത്വം, സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള ആത്മാർഥ പ്രതിബദ്ധത എന്നിവ പ്രകടിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രവർത്തനം സേവനത്തിന്റെയും ടീം സ്പിരിറ്റിന്റെയും മികച്ച ഉദാഹരണമാണ്. ഫോമായുടെ ഐക്യത്തിനും വളർച്ചക്കും അദ്ദേഹത്തിന്റെ ദർശനം, പ്രൊഫഷണലിസം, ഉൾക്കൊള്ളുന്ന സമീപനം എന്നിവ വലിയ ശക്തി നൽകുമെന്ന് ഞങ്ങൾ ഉറപ്പിക്കുന്നു.
പ്രമുഖ മലയാളി സംഘടന കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്റും കോവിഡ് കാലത്ത് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ ആർ.വി.പിയും ആയിരുന്ന ബിനോയ് തോമസാണ് ട്രഷറർ (2026-2028) സ്ഥാനാർഥി.

അമേരിക്കൻ മണ്ണിൽ നിരവധി വർഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവർത്തി പരിചയവുമായാണ് ബിനോയ് തോമസ്  മത്സരരംഗത്തെത്തുന്നത്. കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്ന (epicenter) ആയിരുന്ന ന്യൂയോർക്കിൽ മഹാമാരി കാലത്ത് ഫോമാ മെട്രോ റീജിയനെ വിജയ പാതയിലേക്ക്  നയിക്കുവാൻ കരുത്തു കാണിച്ച നേതൃപാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയിൽ ദുരിതത്തിലായവർക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമയുടെ  മുന്നിൽ നിന്നു പ്രവർത്തിക്കുവാനായതിൽ ബിനോയി അഭിമാനിക്കുന്നു.

നാടിനെ സ്‌നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളും തന്നു ബിനോയ് ചൂണ്ടിക്കാട്ടുന്നു. 'കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കൻ മലയാളികളുടെ മനസ്സിൽ മായാതെ നിലനിറുത്തുന്നതിനൊപ്പം വിധിയുടെ വിളയാട്ടത്തിൽ വീണു പോയവർക്ക് കൈത്താങ്ങായിതീരുവാൻ ഫോമാ എന്ന സംഘടനയിൽ കൂടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു.'

കേരള സമാജത്തിന്റെ മേൽക്കൂര പ്രൊജക്റ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു 8 ഭവനങ്ങൾ
നിർമ്മിച്ചു നൽകി. പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാട്ടിൽ സഹായമെത്തിക്കാൻ 24 ന്യുസിനൊപ്പം കേരള സമാജം പ്രവർത്തിക്കുകയുണ്ടായി. ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോൺസൺ ജോസഫിനെ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ഔദ്യോഗികമായി നാമനിർദേശം ചെയ്തിട്ടുണ്ട്. നിലവിൽ ആർവിപി ആയ  ജോൺസന്റെ പ്രവർത്തന മികവുകളാണ് ഇത്തരമൊരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിച്ചത്. പ്രവർത്തന പരിചയവും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ എല്ലാം വൻ വിജയമാക്കി തീർക്കുകയും ചെയ്യുന്ന എല്ലാവർക്കും പ്രിയങ്കരനായ ജോൺസൺ ഫോമയുടെ ദേശീയതലത്തിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് റീജിയണൽ കമ്മിറ്റി വിലയിരുത്തി.

കടുത്തുരുത്തി മണ്ഡലത്തിൽ അദ്ദേഹത്തിന്റെയും സഹോദരരുടെയും വീടും രണ്ടേക്കർ സ്ഥലവും കാരുണ്യ പ്രവർത്തനങ്ങൾക്കായി അടുത്തയിടക്ക് സൗജന്യമായി കൈമാറുകയുണ്ടായി. മോൻസ് ജോസഫ് എം.എൽ.എ.ആണ് ഈ വിവരം പുറത്തു വിട്ടത്. ഒരിഞ്ചു ഭൂമിക്കു വേണ്ടി ഇന്ന് മനുഷ്യർ കൊലപാതകം വരെ നടത്തുന്നത് നമ്മൾ കാണുന്നു. ഈ രണ്ടേക്കർ സ്ഥലം വിട്ടുകൊടുത്ത് അവിടെ നൂറോളം വരുന്ന പാവങ്ങളെ താമസിപ്പിക്കുവാൻ കഴിയുന്ന പ്രോജക്ട് യാഥാർത്ഥ്യമാക്കാൻ മുന്നോട്ടു വരുന്നു എന്നുള്ളത് എത്ര വലിയ കാര്യമാണ്. ഇത് സംഘടനയുടെ തേജസ്സിന്റെയും മനുഷ്യനന്മയുടെയും മുഖമുദ്രയായിട്ടാണ് കാണാൻ കഴിയുന്നത് മോൻസ് ജോസഫ് പറഞ്ഞു.

ജോ. സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ 13 ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാംസ്‌കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷണയും പ്രഭാഷകയുമാണ്. കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, എന്നിവക്ക് പുറമെ ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു പ്രവർത്തിച്ച രേഷ്മ രഞ്ജനാണ് ഈ വർഷത്തെ സമ്മർ ടു കേരള പദ്ധതിക്കു  അനു  സ്‌കറിയക്കൊപ്പം നേതൃത്വമേകിയത്. ഡാലസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്‌സണുമാണ്.

മയുടെ  ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു. ഫോമാ മയൂഖം 2021 പരിപാടിയുടെ സോഷ്യൽ മീഡിയയുടെ ഭാഗമായി പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്തു. 

ഫോമാ ടീമിന്റെ ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.
ഫോമ ഫ്‌ളോറിഡാ സൺഷൈൻ റീജിയനിൽ നിന്നും യുവനേതാവ് ടിറ്റോ ജോൺ ഫോമാ ദേശീയ  ജോ. ട്രഷററായി  (2026-28)  മത്സരിക്കുന്നു. മികച്ച നേതൃപാടവവും, സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോൺ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടും പ്രതിബദ്ധതയോടും കൂടി നിറവേറ്റുന്ന മാതൃകാ വ്യക്തിത്വമാണ്.

2009ൽ ഫോമാ യുവജനോത്സവ കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ടിറ്റോ ഇപ്പോൾ  നാഷണൽ കമ്മിറ്റി അംഗമാണ്. 2014-2016 കാലത്ത് നാഷണൽ കമ്മിറ്റി യൂത്ത് മെമ്പർ നിലയിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 2018-20ൽ സൺഷൈൻ കമ്മിറ്റി അംഗം; 2020-22 സൺഷൈൻ റീജിയൻ ട്രഷറർ; 2022-24 സൺഷൈൻ റീജിയൻ ചെയർമാൻ എന്നിങ്ങനെ പടിപടിയായി നേതൃരംഗത്തേക്കു ഉയർന്നു വന്ന ടിറ്റോ വലിയ പ്രതീക്ഷയുണർത്തുന്ന യുവനേതാക്കളിൽഒരാളാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam