കൊല്ലം: വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. സംഭവത്തെക്കുറിച്ച് ഡെയ്സി പറയുന്നത് ഇങ്ങനെ..
കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോൾ തേജസ് വീടിനുള്ളിൽ ഒഴിച്ചു. തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയി.
അതേ സമയം തേജസിന് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അയൽവാസികളുമായും നല്ല ബന്ധത്തിലായിരുന്നു.
തേജസും ഫെബിന്റെ സഹോദരിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് പിൻമാറിയതാണ് തേജസിന് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിന് ശേഷം യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്