ശ്രീനഗര്‍: ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം.
ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.35ഓടെയാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 3.30ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലകളില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ടിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാരാമുള്ളയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി. വീടുകളുടെ വാതിലുകളും ജനലുകളും വീട്ടുപകരണങ്ങളും വിറച്ചതായി ജനങ്ങള്‍ പറഞ്ഞു.
ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപമേഖലകളായ ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത