ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് കോളേജ് വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കിട്ടി.
ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പൂവത്തെ ഒരു സുഹൃത്തിൻറെ വീട്ടിലെത്തിയതായിരുന്നു ഇരുവരും.
പെൺകുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
എടയന്നൂർ സ്വദേശി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചിൽ തുടരുകയാണ്. ഇരിക്കൂർ ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്