പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൂടൽ കാരയ്ക്കാക്കുഴിയിൽ വനം വകുപ്പിൻറെ ഡ്രോൺ പരിശോധന

MAY 28, 2026, 3:00 AM

പത്തനംതിട്ട: പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ   ഭീതിയിലാണ് കൂടൽ കാരയ്ക്കാക്കുഴി നിവാസികൾ. സ്ഥലത്ത് വനം വകുപ്പിൻറെ ഡ്രോൺ പരിശോധന നടക്കുകയാണ്. 

പുലിയുടെ ആക്രമണത്തിൽ  കഴിഞ്ഞ ആഴ്ച മൂന്ന് ആടുകളാണ്  ചത്തത്. വടശ്ശേരിക്കരയിൽ സ്ഥിരമായി എത്തുന്ന ആനകൂട്ടവും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്.

കല്ലാർ നദി കടന്നാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. പ്രദേശത്തെ കൃഷിയും കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിച്ചു.സ്ഥലത്ത് കാട്ടാന സാന്നിധ്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  

vachakam
vachakam
vachakam

 കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പുലിയിറങ്ങി കൂട്ടിൽ കിടന്ന വളർത്തുനായയെ ആക്രമിച്ചത്.

വനം വകുപ്പ് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് അടുത്ത ഘട്ടമായി പുലിയെ കണ്ടുപിടിക്കാൻ ഡ്രോൺ പരിശോധന ആരംഭിച്ചത്. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കും. 


vachakam
vachakam
vachakam




vachakam
vachakam
vachakam


 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam