തീപിടിച്ച കപ്പൽ ചെരിഞ്ഞു: രക്ഷാദൗത്യം ദുഷ്‌കരമെന്ന് ഡിഫൻസ് പിആർഒ 

JUNE 10, 2025, 2:04 AM

കോഴിക്കോട്: കേരളതീരത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള. 

കത്തുന്ന വസ്തുക്കൾ നീക്കം ചെയ്താൽ മാത്രമേ തീയണയ്ക്കാൻ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്‌കരമാണെന്നും ഡിഫൻസ് പിആർഒ പറഞ്ഞു. കപ്പലിൽ തീ പടർന്നുകൊണ്ടിരിക്കുയാണ്. രണ്ട് കപ്പലുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

കപ്പലിലുള്ളത് മാരിടൈം ഓർഗനൈസേഷൻ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കൾ: എറണാകുളത്തും തൃശൂരും ജാഗ്രതാ നിർദേശം

vachakam
vachakam
vachakam

കപ്പൽ ചെരിഞ്ഞ നിലയിലാണെന്നും അതുൽ പിള്ള പറഞ്ഞു. ഡോണിയർ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐഎൻഎസ് സത്‌ലജ് സ്ഥലത്തുണ്ട്.

മറ്റ് കപ്പലുകൾ സ്ഥലത്ത് തെരച്ചിൽ നടത്തിവരികയാണ്. കപ്പലിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രക്ഷാദൗത്യത്തിൽ ഐഎൻഎസ് സൂറത്തും പങ്കാളിയാകുമെന്നും പിആർഒ വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam