പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഐഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി.
പാർട്ടിയെ കാർന്നു തിന്ന കാൻസറിനെ മുറിച്ചു മാറ്റി. ശശി എന്നയാൾ സെപ്റ്റിക് ടാങ്കാണ്. മണ്ണാർക്കാട്ടെ സിപിഐഎമ്മിന്റെ അടിത്തറ ശശി പോയതോടെ വർധിക്കുകയാണ് ഉണ്ടായത്.
ശശി കമ്മ്യൂണിസ്റ്റല്ലെന്നും പാർട്ടി ഫണ്ട് അടിച്ചുമാറ്റിയ കള്ളനാണെന്നും എൻ.കെ. നാരായണൻകുട്ടി വിമർശിച്ചു.
പി.കെ. ശശി നടത്തിയത് തരംതാണ പ്രസ്താവനകളാണെന്നും ശശിയുടെ ഉള്ളിൽ അടിഞ്ഞുകൂടിയ ദുർഗന്ധം പുറത്തുവന്ന കാഴ്ചയാണ് ഇന്ന് കണ്ടതെന്നും എൻ.കെ. നാരായണൻകുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
