തിരുവനന്തപുരം: യുവതിയെ ശല്യം ചെയ്തെന്ന കേസിലെ പ്രതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി വിമൽകുമാറിനെ വർക്കലയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിക്ക് പുറത്ത് വിമൽകുമാറിനെ കാണാത്തതിനാൽ ലോഡ്ജ് മാനേജർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
അതേസമയം, ഫെബ്രുവരി 11ന് വൈകിട്ട് ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത വനിത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പൊലീസ് കേസ് എടുത്തിരുന്നു.പൊലീസ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
