തൃശൂർ: സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ പി.എസ്.അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. കാരണം എന്താണെന്ന് അറിയുമോ?
മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകി. അതാണ് ഈ പുറത്താക്കലിന്റെ കാരണം. മന്ത്രിയ്ക്ക് വീട്ടിൽ ഭക്ഷണം നൽകിയ നടപടി
തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും’ ചൂണ്ടിക്കാട്ടിയാണ് മാള അഷ്ടമിച്ചിറ ബ്രാഞ്ചിന്റെ നടപടി.
വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് 27നു മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയതെന്നും മറ്റു രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
