തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരണത്തിന് കോൺഗ്രസ് മുൻകൈയെടുക്കുന്നു. എൽഡിഎഫിലെ അസ്വസ്ഥതകൾ മുതലെടുക്കാനാണ് നീക്കം.
കേരള കോൺഗ്രസിലെ മാണി വിഭാഗവുമായി ചർച്ച നടത്താനാണ് തീരുമാനം. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെയും അനുനയിപ്പിക്കും. ആർജെഡിയെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് മുന്നണി വിപുലീകരണത്തിലേക്ക് കോൺഗ്രസ് കടക്കുന്നത്. കെപിസിസി യോഗം ചേരും. അതിന് മുമ്പായി മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി യോഗം ചേർന്ന് ഇതു സംബന്ധിച്ച തീരുമാനത്തിലേക്ക് എത്തും.
ഈ യോഗത്തിലായിരിക്കും ഏതെല്ലാം കക്ഷികളെ മുന്നണിയിലേക്ക് ഉൾപ്പെടുത്താൻ മുൻകൈ എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
