കോഴിക്കോട്: മലയാളി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ നൽകുന്നത് അതീവ വൃത്തിഹീനമായ ഭക്ഷണമാണെന്ന് പരാതി.
മൈസൂരിലെ വിവിധ കോളേജുകളിൽ ഉന്നത പഠനത്തിനായി എത്തിയ കുട്ടികളാണ് ഈ ദുരിതം അനുഭവിക്കുന്നത്. ദിവസങ്ങളോളം പഴക്കമുള്ളതും പൂപ്പൽ അരിച്ചതുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നതെന്നാണ് പ്രധാന പരാതി.
ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ നിന്ന് പാറ്റ, മുടി എന്നിവ കണ്ടെത്തിയെന്ന് വിദ്യാർഥികൾ പറയുന്നു. ഗ്ലോബൽ എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹോസ്റ്റലിലാണ് വൃത്തിഹീനമായ ഭക്ഷണം നൽകുന്നത്. കേരളീയ ഭക്ഷണവും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് കുട്ടികളെ ഈ ഹോസ്റ്റലുകളിൽ താമസിപ്പിക്കുന്നത്.
പരാതിപ്പെടുന്നവരെ ഏജൻസി അധികൃതർ കായികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. തങ്ങൾ നേരിടുന്ന ഈ ക്രൂരത പുറംലോകത്തെ അറിയിക്കാനായി വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ചതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
'ഗ്ലോബൽ എജുക്കേഷൻ ഏജൻസി' എന്ന സ്ഥാപനം വഴിയാണ് കാവേരി, സിഗ്മ, വിദ്യാവികാസ് തുടങ്ങിയ കോളേജുകളിൽ വിദ്യാർഥികൾ അഡ്മിഷൻ നേടിയത്. പെൺകുട്ടികളെപ്പോലും ഇവർ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. കോളേജ് അധികൃതർ ഏജൻസിക്കൊപ്പമാണ് നിൽക്കുന്നതെന്നും അതിനാൽ പരാതി നൽകാൻ പോലും സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
