ജിയോണ ജെയിംസിനെ മാറ്റില്ല : കെഎസ്‌യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി  

JULY 20, 2026, 8:38 AM

തിരുവനന്തപുരം: കെഎസ്‌യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി .

എസ്എഫ്ഐ പ്രവര്‍ത്തകയെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്‍റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. 

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്നായിരുന്നു കെ എസ് യു ആവശ്യം.

vachakam
vachakam
vachakam

ഒരേ ചടങ്ങിൽ എത്തിയെങ്കിലും അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി അവഗണിച്ചതോടെ തര്‍ക്കത്തിന്‍റെ തലം മാറി. അലോഷ്യസിന്‍റെ പരാതി കേട്ട കെപിസിസി പ്രസിഡന്‍റ് ഇടപെട്ടാണ് കാണാൻ മുഖ്യമന്ത്രി സമയം അനുവദിച്ചത്. തീരുമാനം മാറ്റണമെന്നാവശ്യം അലോഷ്യസ് ആവര്‍ത്തിച്ചു.

ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും ഡീൻ കുര്യാക്കോസിന്‍റെയും ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിയമനമെന്ന് പറഞ്ഞ മുഖ്യമന്ത്രി തീരുമാനം മാറ്റാനാവില്ലെന്ന് അറിയിച്ചു. ഇനി മുഖ്യന്ത്രി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് തര്‍ക്കം നിര്‍ത്തുകയാണ് കെ എസ് യുവും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam