ചങ്ങനാശ്ശേരി അതിരൂപതാ മാതൃവേദി-പിതൃവേദി കലോൽസവത്തിൽ ചങ്ങനാശ്ശേരി ഫൊറോന ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കുറമ്പനാടം, എടത്വാ ഫൊറോനകൾ നേടി. ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളിൽ വച്ച് നടത്തപ്പെട്ട കലോൽസവം അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. അതിരൂപതാ മാതൃവേദി-പിതൃവേദി പ്രസിഡന്റുമാരായ ബീന ജോസഫ് ജിനോദ് എബ്രാഹം എന്നിവർ ചേർന്ന് പതാക ഉയർത്തി. ആറു വേദികളിലായി സാമൂഹ്യ നാടകം, മാർഗ്ഗംകളി, കോലടിക്കളി, സംഘഗാനം, സംഗീതം, പ്രസംഗം, ബൈബിൾ ക്വിസ് എന്നീ മൽസരങ്ങൾ സംഘടിപ്പിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ റവ.ഫാ. ആന്റണി ഏത്തക്കാട്ട് സമ്മാനങ്ങൾ നൽകി. പിതൃവേദിയുടെ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പുളിങ്കുന്ന്, ചമ്പക്കുളം, തൃക്കോടിത്താനം എന്നീ ഫൊറോനകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ മാതൃവേദിയിൽ ചങ്ങനാശ്ശേരി, കുറുമ്പനാടം, എടത്വാ ഫൊറോനകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
18 ഫൊറോനകളിൽ നിന്ന് 1000 ത്തോളം കലാപ്രതിഭകൾ കലോൽസവത്തിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നു മാസമായി ഇടവക, ഫൊറോന തലങ്ങളിൽ നടത്തിയ മൽസരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് അതിരൂപത കലോൽസവത്തിൽ മാറ്റുരച്ചത്. ആഗസ്റ്റ് 25 ന് 18 ഫൊറോനകളിൽ നടന്ന രചനാ മൽസരത്തൊടെ കലോൽസവത്തിന് തുടക്കം കുറിച്ചത്
മാതൃവേദി പിതൃവേദി അതിരുപതാ ഡയറക്ടർ ഫാ. സെബാസ്റ്റിയൻ ചാമക്കാല, അതിരുപതാ പ്രസിഡന്റുമാരായ ജിനോദ് എബ്രാഹം, ബീന ജോസഫ് സെക്രട്ടറിമാരായ ജോഷി കൊല്ലാപുരം, മിനി തോമസ്, റ്റെസി വർഗ്ഗീസ്,സൈബു കെ മാണി, സാലിമ്മ ജോസഫ്, തോമസ് . റ്റി. എ,സാലി വർഗ്ഗീസ്, ലാലിമ്മ ടോമി, സെബാസ്റ്റ്യൻ പി.ജെ. അതിരുപതാ ആനിമേഷൻ ടീം അംഗങ്ങൾ , ഫൊറോന പ്രസിഡന്റുമാർ എന്നിവർ കലോൽസവത്തിന് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്