മലയാളികൾ ഏറെ കൊതിച്ച വാർത്ത! പകൽ സമയത്തെ കനത്ത ചൂടിന് ഇനി ആശ്വാസമുണ്ടാകും 

MAY 10, 2024, 7:08 AM

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകിയ മലയാളികൾ ഏറെ ആശിച്ച വാർത്തയാണ് മഴയുടെ വരവ്.

  സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കാൻ സാധ്യതയെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

 വ്യാപക മഴ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

vachakam
vachakam
vachakam

വേനൽമഴയ്ക്കൊപ്പം പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. 

 ബുധനാഴ്ച രാത്രിയും ഇന്നലെയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചു. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പല ഇടങ്ങളിലായി ഭേദപ്പെട്ട മഴ ലഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam