കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഫഹദ് അൻവർ പേരാമ്പ്ര എഴുതിയ 'ഉമ്മാ ഞാൻ ഹാപ്പിയാണ് ' എന്ന മാതാവിനയച്ച കത്തുകളുടെ സമാഹാര പുസ്തകത്തിന്റെ കവർ പ്രകാശനം പ്രൗഢമായി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സി.പി. സിറാജുദ്ദീൻ സഖാഫി കവർ പ്രകാശിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പള്ളിയത്ത് കുനിയിൽ പരേതനായ അൻവറിന്റെയും സുലൈഖയുടെയും മകനായ ഫഹദ് അൻവർ മർകസ് റൈഹാൻ വാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം എഴുത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും താത്പര്യം പുലർത്തുന്ന ഫഹദ് റൈഹാൻ വാലി സ്റ്റുഡന്റസ് യൂണിയൻ 'ഹിറ' ക്ക് കീഴിലുള്ള 'ക്വിൽ സ്ഫിയർ' എഴുത്തു പരിശീലന ക്ലബ്ബിലെ സജീവ അംഗമാണ്.
യൂണിയനു കീഴിൽ നടന്നുവരുന്ന 'കൂട്ടുകാരന്റെ പുസ്തകം' പദ്ധതിയുടെ ഭാഗമായാണ് ഫഹദിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും. പ്രകാശന ചടങ്ങിൽ അബ്ദുൽ നാസർ സഖാഫി, സഈദ് ശാമിൽ ഇർഫാനി, ബശീർ പാലാഴി, സലാമുദ്ദീൻ നെല്ലാംകണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
