ആയിഷ ആൺസുഹൃത്തിന് അയച്ച അവസാന സന്ദേശം

SEPTEMBER 2, 2025, 12:14 AM

കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍  കൂടുതൽ വിവരങ്ങൾ പുറത്ത്.  ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി.

എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

 ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.

 അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam