കൊച്ചി: ആലുവ റൂറൽ എസ്പി ഓഫീസിലേയ്ക്ക് റിഫ്ലക്ടർ ജാക്കറ്റ് ആവശ്യപ്പെട്ട് ഫോൺ വിളിച്ച പൊലീസുകാരനെതിരെ അസാധാരണ നടപടി വന്നേക്കുമെന്ന് റിപ്പോർട്ട്.
എസ്പി ഓഫീസിൽ നിന്നും അപമര്യാദയായി പെരുമാറി എന്നായിരുന്നു പൊലീസുകാരന്റെ ആരോപണം.
പൊലീസുകാരൻ അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിൽ തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. പൊലീസുകാരനെ അസഭ്യം വിളിച്ചിട്ടില്ലെന്നാണ് എസ്പി ഓഫീസിന്റെ വിശദീകരണം. ഫോൺ വിളിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാനാണ് നീക്കം.
റിഫ്ലക്ടർ ജാക്കറ്റ് ആവശ്യപ്പെട്ടായിരുന്നു പൊലീസുകാരൻ ഫോൺ വിളിച്ചത്. എസ്പി ഓഫീസിൽ നിന്നും തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ഇയാളുടെ ആരോപണം. ഫോൺ റെക്കോർഡ് അടക്കം ഇയാൾ പുറത്തുവിട്ടിരുന്നു.
എസ്പി ഓഫീസിലേക്ക് വിളിച്ച പൊലീസുകാരൻ നടപടിക്രമം പാലിച്ചില്ല. പൊലീസുകാരന്റെ നടപടി അച്ചടക്ക ലംഘനമെന്നാണ് വിലയിരുത്തൽ. പരാതി നൽകാൻ പൊലീസുകാരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് വിളിക്കേണ്ടിയിരുന്നതെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്