ആലുവ: ആലുവയില്‍ മെട്രോ പില്ലറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടാകുന്നത്. മെട്രോ പില്ലർ നമ്പർ 189ൽ ബൈക്ക് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ബൈക്ക് ഓടിച്ചിരുന്നത് മരിച്ച ബിലാലായിരുന്നു.ബൈക്കിന് പിന്നിലിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതര പരുക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
