കടമറ്റം: എറണാകുളം കടമറ്റത്ത് നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവര്‍ നിലവില്‍ വെന്റിലേറ്ററിലാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്