കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. ബുധനാഴ്ച റിട്ട് ഹർജി സമർപ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ജഡ്ജിക്ക് എതിരായ നടപടിയിൽ തീരുമാനം വരേണ്ടത് കോടതിയിൽ നിന്നാണ്. 17 കാരന്റെ ജാമ്യം റദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ കുടുംബം സമീപിക്കും. ജഡ്ജിയെ സർവീസിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകും.
സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തിയെന്നും ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. നിയമസഹായം പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. പൊലീസ് നടപടിയിൽ നിലവിൽ തൃപ്തരാണ്. ഇതിനിടെ ജഡ്ജിയുടെ ഫ്ളാറ്റിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പരിശോധന നടന്നത്. അപകടം നടന്ന ദിവസം പ്രതി വാഹനം എടുത്ത് പുറത്ത് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി വാഹനം എടുത്ത സമയം പരിശോധിക്കും.അതേസമയം ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
