നവകേരള നിര്‍മിതിക്ക് സവിശേഷ അറിവുകള്‍ സംഭാവന ചെയ്യുന്ന,അല്ലെങ്കിൽ ഗവേഷണം നടത്തുന്ന യുവപ്രതിഭകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നല്‍കുന്ന നവകേരള ഫെല്ലോഷിപ്പ് എന്ന ആശയം പരിഗണനയിലെന്ന് മന്ത്രി ആര്‍ ബിന്ദു.
കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളില്‍ കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് യുവാക്കളുടെ കഴിവ് പ്രയോജനപ്പെടുത്തണം.
നമ്മുടെ ഏറ്റവും വലിയ മൂലധനം വിദ്യാഭ്യാസമാണ്. ആ വൈജ്ഞാനിക മൂലധനം ഉപയോഗിച്ച് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശമാണ് സര്‍ക്കാരിനുള്ളത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 6000 കോടി രൂപയുടെ നിക്ഷേപം നടത്തി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം സാധ്യമാക്കി വരുന്നത്- മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്