കൊച്ചി: എറണാകുളം ഇരുമ്പനത്തെ ട്രാക്കോ കേബിള്‍ കമ്പനിയിലെ തൊഴിലാളി ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്.
ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇദ്ദേഹം കമ്പനിയില്‍ ജോലിക്കെത്തിയിരുന്നു. കഴിഞ്ഞ പതിനൊന്ന് മാസമായി കമ്പനിയില്‍ ശമ്പളം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
ട്രാക്കോ കേബിള്‍ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഈ ചര്‍ച്ചകള്‍ പൂര്‍ണ വിജയത്തിലെത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. എന്നാല്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ അങ്ങനെയൊരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്